09 May 2024 Thursday

കലാ സംവിധായകന്‍ സാബു പ്രവദാസ് വാഹനാപകടത്തില്‍ മരിച്ചു

ckmnews

കലാ സംവിധായകന്‍ സാബു പ്രവദാസ് വാഹനാപകടത്തില്‍ മരിച്ചു


തിരുവനന്തപുരം: കലാ സംവിധായകനും ചലച്ചിത്ര ഗവേഷകനുമായ സാബു പ്രവദാസ് അന്തരിച്ചു. പത്ത് ദിവസം മുൻപ് തിരുവനന്തപുരത്തുണ്ടായ വാഹന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്ന അദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. 


വെള്ളിയാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. രാജാവിന്റെ മകൻ, മനു അങ്കിൾ, കാട്ടുകുതിര, വഴിയോരക്കാഴ്ചകൾ, പത്രം, ലേലം, റൺ ബേബി റൺ, അമൃതം, പാർവ്വതീ പരിണയം, ഒറ്റയടിപ്പാതകൾ, ഫസ്റ്റ് ബെൽ തുടങ്ങിയ ചിത്രങ്ങളുടെ കലാസംവിധായകനായിരുന്നു.മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ഈ വർഷത്തെ സംസ്ഥാന അവാർഡ് സാബു പ്രവദാസ് ലഭിച്ചിരുന്നു. പുനഃസ്ഥാപനം എന്ന നവേന്ദ്രജാലം എന്ന പുസ്തകത്തിനായിരുന്നു പുരസ്കാരം.ഐ.എഫ്.എഫ്.കെ. അടക്കമുള്ള ചലച്ചിത്രമേളകളുടെ ഡിസൈനറായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഫെഫ്ക പബ്ലിസിറ്റി ഡിസൈനേഴ്സ് യൂണിയൻ സ്ഥാപക നേതാവാണ്.എറണാകുളത്തെ പ്രവദ സ്റ്റുഡിയോ ഉടമ പ്രവദ സുകുമാരന്റെ മകനാണ്. നിശ്ചലഛായാഗ്രാഹകൻ അമ്പിളി പ്രവദ സഹോദരനും പ്രശസ്ത സംവിധായകനായിരുന്ന പി.ജി. വിശ്വംഭരൻ സഹോദരീഭർത്താവുമാണ്