08 May 2024 Wednesday

മലപ്പുറത്തൃ കരിങ്കൽ ക്വാറി നടത്തിപ്പുമായി ബന്ധപ്പെട്ട് തർക്കം അടിപിടിയിൽ കലാശിച്ചു: ഒരാൾ മരിച്ചു

ckmnews

മലപ്പുറത്തൃ കരിങ്കൽ ക്വാറി നടത്തിപ്പുമായി ബന്ധപ്പെട്ട് തർക്കം അടിപിടിയിൽ കലാശിച്ചു: ഒരാൾ മരിച്ചു


കരിങ്കൽ ക്വാറി നടത്തിപ്പുകാരുമായുള്ള പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നുണ്ടായ അടിപിടിയിൽ ഒരാൾ മരിച്ചു. കണ്ണമംഗലം മേമ്മാട്ടുപാറ പരേതനായ കാമ്പൻ മുഹമ്മദാജി മകൻ ദിറാർ (41) ആണ് മരിച്ചത്.കുന്നുംപുറം കണ്ണമംഗലം പെരണ്ടക്കൽ ക്ഷേത്രത്തിന് സമീപമുള്ള റോഡിൽ വച്ചാണ് അടിപിടി ഉണ്ടായത്. തുടർന്ന് നിലത്തുവീണ ഇദ്ദേഹത്തെ നാട്ടുകാർ ആദ്യം കുന്നുംപുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് തിരൂരങ്ങാടി താലൂക് ആശുപത്രിയിലേക്ക് മാറ്റി.ദേഹത്ത് പരിക്കുകൾ ഉള്ളതായി ദൃക്സാക്ഷികൾ പറഞ്ഞു.മൃതദേഹം വെള്ളിയാഴ്ച മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റുമാർട്ടത്തിന് ശേഷം എടക്കാപ്പറമ്പ് ജുമാ മസ്ജിദിൽ ഖബറടക്കും. ഉമ്മ: ആയിഷ. ഭാര്യ: ഫൗസിയ. മക്കൾ: ആയിഷ നിലൂഫർ, ദൽഹ ഫാത്തിമ, മിൻഹ ഫാത്തിമ, ജന്നമറിയം, ആദം ലുഐ.*