09 May 2024 Thursday

നിപ പ്രവർത്തനങ്ങളെ ഏകീകരിക്കാൻ തീരുമാനം; ഒരു സ്ഥാപനത്തിന്റെ കീഴിലാക്കുമെന്ന് ആരോഗ്യമന്ത്രി

ckmnews


കോഴിക്കോട് നടത്തുന്ന നിപ പ്രവർത്തനങ്ങളെ ‘കേരള വൺ ഹാൻഡ് സെന്റർ ഫോർ നിപ റിസേർച്ച്’ ഒറ്റ സ്ഥാപനത്തിന്റെ കീഴിലാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇവയെ ഭാവിയിൽ ഒരു റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആക്കിമാറ്റുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിപ ഭീതിയൊഴിഞ്ഞത്തോടെ പ്രവർത്തനങ്ങളെപ്പറ്റിയും ഭാവിപ്രവർത്തനരീതികളെപ്പറ്റിയും മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. വയനാട് വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം ഉള്ളതായി ICMR അറിയിച്ചുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നിപ പ്രതിരോധ പ്രവർത്തനം വയനാട് ആരംഭിച്ചിട്ടുണ്ട്. ബത്തേരി, മാനന്തവാടി മേഖലകളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഇവിടങ്ങളിലും അല്ലാതെയും ആരോഗ്യ വകുപ്പ് ജാഗ്രതയോടെയുള്ള പ്രവർത്തനം തുടരുമെന്നും മന്ത്രി അറിയിച്ചു.