09 May 2024 Thursday

കാഴ്ചക്കാരെ വിസ്മയപ്പെടുത്തി നിറവയറുമായി വേദിയിലെത്തിയ ആർച്ച സദസിൽ നിറഞ്ഞാടി

ckmnews

 


കൊല്ലം സ്വദേശിയായ ആർച്ച നിശാന്ത് ആണ് ഗർഭിണിയാണെന്ന ചിന്തയോ ഭീതിയോ ഇല്ലാതെ മോഹിനിയാട്ടത്തിൽ നിറഞ്ഞാടിയത്.നിറവയറുമായി എത്തിയ ആർച്ചയുടെ മോഹിനിയാട്ടമാണ് നൃത്താധ്യാപകരെയും വിധികർത്താക്കളെയും ഒരുപോലെ വിസ്മയിപ്പിച്ചത്.എടപ്പാൾ വള്ളത്തോൾ വിദ്യാപീഠം നൃത്തകലാകേന്ദ്രത്തിലെ വിദ്യാർഥികളുടെ മൂല്യനിർണയത്തിന്റെ ഭാഗമായാണ് കൊച്ചി സബ് സെന്ററിൽ മോഹിനിയാട്ടം അരങ്ങേറിയത്.ഒരു വർഷം മുൻപാണ് ആർച്ച നൃത്ത അധ്യാപിക സുനിതയുടെ കീഴിൽ ഡിപ്ലോമ ഇൻ മോഹിനിയാട്ടം കോഴ്‌സിൽ ചേർന്നത്.പഠനം തുടരുന്നതിനിടെ ഗർഭിണിയായി.മൂല്യനിർണയമായപ്പോൾ പേടിയുണ്ടായിരുന്നെങ്കിലും പരിശീലനം മുടക്കിയില്ല.ഒടുവിൽ മൂല്യ നിർണയത്തിൽ ചൊൽക്കെട്ട്,തില്ലാന,

ജതിസ്വരം എന്നിവയിൽ മികച്ച പ്രകടനം കാഴ്ച വെച്ച ആത്മവിശ്വാസത്തോടെയാണ് ഇവരും കുടുംബവും മടങ്ങിയത്.നടനം ഡാൻസ് ആക്കാദമി കല്ലുവാതുക്കൽ 

എന്ന പേരിൽ ഡാൻസ് സ്കൂളും ആർച്ച നടത്തുന്നുണ്ട്.നൃത്ത അധ്യാപിക കൂടി ആയ ആർച്ചക് 

സപ്പോർട്ടുമായി കൂടെ  

മകൾ നിവേദിതയും ഭർത്താവ് നിശാന്ത് മത്സരത്തിന് എത്തിയിരുന്നു.