09 May 2024 Thursday

തോക്ക് ചൂണ്ടി കവര്‍ന്നത് പണവും സ്വര്‍ണവും:ഉപയോഗിച്ചത് കളിത്തോക്ക്, രണ്ടുപേര്‍ അറസ്റ്റില്‍

ckmnews

കരുനാഗപ്പള്ളി: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ തോക്കുചൂണ്ടി കവർച്ച നടത്തിയ പ്രതികളെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കല്ലേലിഭാഗം അമ്പലവേലിൽ കിഴക്കേതറയിൽ അനസ്മോൻ (33), ഇടക്കുളങ്ങര പുലിയൂർവഞ്ചി തെക്ക് താഹാ മൻസിലിൽ അൽ അമീൻ (25) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച വൈകീട്ട് തൊടിയൂർ ചെട്ടിയത്തുമുക്കിലെ ബി.ആർ.ഫൈനാൻസ് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്.

സ്ഥാപനത്തിലെ ജീവനക്കാരിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയശേഷം 48,300 രൂപയും 33.8 ഗ്രാം സ്വർണാഭരണങ്ങളുമാണ് കവർന്നത്. മോഷ്ടിച്ച പണം പ്രതികളിൽനിന്നു കണ്ടെത്തിയെങ്കിലും സ്വർണം ലഭിച്ചിട്ടില്ല. സിറ്റി പോലീസ് കമ്മിഷണർ മെറിൻ ജോസഫിന്റെ നേതൃത്വത്തിൽ എ.സി.പി. വി.എസ്.പ്രദീപ്കുമാർ, സി.ഐ. വി.ബിജു എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.