09 May 2024 Thursday

കനത്ത മഴ, കുളത്തുപ്പുഴ വനമേഖലയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

ckmnews

കൊല്ലം: കനത്തമഴയെതുടര്‍ന്ന് കൊല്ലത്ത് വനമേഖലയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. കൊല്ലം കുളത്തുപ്പുഴ ചോഴിയക്കോട് ലോറികടവ് വനമേഖലയിൽ കുടുങ്ങിയ 14 പേരെയാണ് അതിസാഹസികമായ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ രക്ഷിച്ചത്. ശക്തമായ മഴയെതുടര്‍ന്ന് കല്ലടയാറിന്‍റെ പോഷക നദിയായ കല്ലാറിൽ ജലനിരപ്പുയർന്നതാണ് കാരണം. രണ്ടു കുട്ടികളും നാലു സ്ത്രീകൾ അടങ്ങുന്നവരാണ് കുടുങ്ങിയത്. വനത്തില്‍ ജോലിക്കുവന്നവരാണ് കുടുങ്ങിയത്.