08 May 2024 Wednesday

തൃശ്ശൂരിൽ പൊലീസിന് നേരെ കത്തി വീശി; ഗുണ്ട അറസ്റ്റില്‍

ckmnews


തൃശൂര്‍ :തൃശൂര്‍ പുത്തന്‍പീടികയില്‍ പൊലീസിന് നേരെ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ട അറസ്റ്റിലായി. വെങ്കിടങ്ങ് പാടൂര്‍ സ്വദേശി സിയാദി(27) നെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

പാവറട്ടി പോലീസ് സ്റ്റേഷനില്‍ 32 ഓളം കേസുകളില്‍ പ്രതിയായ ഇയാളുടെ പേരില്‍ കാപ്പ ചുമത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഞായറാഴ്ച വൈകിട്ട് പുത്തന്‍ പീടികയില്‍ വെച്ചാണ് പെരിങ്ങോട്ടുകര ഔട്ട് പോസ്റ്റ് എസ് ഐ യെ ഇയാള്‍ കത്തി വീശി ഭീഷണിപ്പെടുത്തിയത്.