09 May 2024 Thursday

റോഡരികിൽ നിർത്തിയിട്ട ലോറിക്കു പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം

ckmnews

ഹരിപ്പാട് : റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ ഇടിച്ച് സ്കൂട്ടർ യാത്രികനായ മത്സ്യത്തൊഴിലാളി യുവാവ് മരിച്ചു. ഒപ്പം ഉണ്ടായിരുന്ന യുവാവിന് പരിക്കേറ്റു. ആറാട്ടുപുഴ മംഗലം അരുൺ ഭവനത്തിൽ വിശ്വൻ്റെ മകൻ അരുൺ (27) മരിച്ചത്. മംഗലം  ഇടക്കാട്ടു പടീറ്റതിൽ സുധീറിന്റെ മകൻ ഷാരോണിനാണ് (27) നാണ് പരിക്കേറ്റത്.

ഷാരോണിനെ ആലപ്പുഴ  മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടു മണിയോടെ തൃക്കുന്നപ്പുഴ -വലിയഴീക്കൽ  റോഡിൽ പതിയാങ്കര പള്ളിമുക്കിനു തെക്കുവശത്ത് ആയിരുന്നു അപകടം. കുറിച്ചിക്കൽ അമ്മ വള്ളത്തിലെ തൊഴിലാളിയായ അരുൺ  വള്ളത്തിലിരുന്ന കുടിവെള്ള കാനുമായി വീട്ടിലേക്കുവരുമ്പോൾ റോഡരികിൽ ഇൻഡിക്കേറ്റർ ഇല്ലാതെ നിർത്തിയിട്ടിരുന്ന ഇഷ്ടിക കയറ്റി വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. അരുൺ സംഭവ സ്ഥലത്തു തന്നെ മരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്ക ൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടു വളപ്പിൽ സംസ്കരിച്ചു മാതാവ് : കുഞ്ഞു മോൾ. സഹോദരി: ആതിര.