09 May 2024 Thursday

'മൂന്ന് പെണ്‍കുട്ടികളുമായി സ്‌കൂട്ടര്‍ യാത്ര, ഫോണ്‍ വിളിയും'; യുവാവിന് എട്ടിന്റെ പണി

ckmnews



കാസര്‍ഗോഡ്: മൂന്ന് പെണ്‍കുട്ടികളുമായി സ്‌കൂട്ടറില്‍ യാത്ര നടത്തിയ യുവാവിനെതിരെ നടപടി സ്വീകരിച്ച് മോട്ടോര്‍ വാഹനവകുപ്പ്. അപകടകരമായി വാഹനം ഓടിച്ചെന്ന കുറ്റത്തിന് യുവാവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്‌തെന്ന് എംവിഡി അറിയിച്ചു. സെപ്തംബര്‍ 29ന് വൈകിട്ട് കാസര്‍ഗോഡ് സീതാംഗോളിയില്‍ വച്ചായിരുന്നു സംഭവം. സ്‌കൂട്ടറില്‍ മൂന്ന് പേരെയും ഇരുത്തി മൊബൈലില്‍ സംസാരിച്ച് കൊണ്ട് പോകുന്ന യുവാവിന്റെ വീഡിയോ മറ്റൊരു വാഹനത്തിലെ വ്യക്തി പകര്‍ത്തി എംവിഡിക്ക് അയച്ചുനല്‍കുകയായിരുന്നു.