09 May 2024 Thursday

വി കെ എൻ പുരസ്കാരം സോമൻ ചെമ്പ്രേത്ത് ഏറ്റുവാങ്ങി

ckmnews



ഫ്രീഡം ഫിഫ്റ്റി എന്ന സംഘടന സംസ്ഥാനതലത്തിൽ നടത്തിയ മലയാളസാഹിതി സാഹിത്യ മത്സരത്തിൽ സോമൻ ചെമ്പ്രേത്തിന്റെ മനോരോഗികളുടെ കോളനി എന്ന കഥാസമാഹാരത്തിന്

വി കെ എൻ പുരസ്കാരം ലഭിച്ചു . ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ തിരുവനന്തപുരം നന്ദാവനം കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിൽ നടന്ന ചടങ്ങിൽ മുൻ എംപി.പന്ന്യൻ രവീന്ദ്രനിൽ നിന്നും

പുരസ്കാരം ഏറ്റുവാങ്ങി.പ്രശസ്തിപത്രം വിജിലൻസ് എസ് പി മുഹമ്മദ് ഷാഫിയും നൽകി.ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല സെക്രട്ടറിയും

ചാവക്കാട് അവിയൂർ എയുപി സ്കൂൾ അധ്യാപകനുമായ

 സോമൻ ചെമ്പ്രേത്ത്

ഉടൽ വിരുന്ന്, സദാചാര ചാരൻമാർ, മുലക്കരം, മനോ രോഗികളുടെ കോളനി ,ദെജ്ജാല് (കഥാസമാഹാരങ്ങൾ) ഫൂളിഷ് ഗെയിം (നാടകസമാഹാരം)

എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.സി.വി. ശ്രീരാമൻ സ്മാരക നന്മ കഥാപുരസ്കാരം, പൊതു വിദ്യാഭ്യാസവകുപ്പിന്റെ വിദ്യാരംഗം സംസ്ഥാന സാഹിത്യപുരസ്കാരം,ഓൾ കേരളാ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ രചന സാഹിത്യ പുരസ്കാരം,മലയാളം പുരസ്കാരസമിതിയുടെ കഥാ പുരസ്കാരം, തൃശ്ശൂർ ജില്ല പി.ടി.എ അവാർഡ്, സമഷ്ടി സാഹിത്യ പുരസ്കാരം, ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ കഥാ അവാർഡ്,യുവകലാസാഹിതി പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്