09 May 2024 Thursday

നബി ദിനം ആഘോഷിച്ച് വിശ്വാസികള്‍:മാനവികതയാണ് നബിയുടെ സന്ദേശമെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

ckmnews

നബി ദിനം ആഘോഷിച്ച് വിശ്വാസികള്‍:മാനവികതയാണ് നബിയുടെ സന്ദേശമെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും


പുണ്യപ്രവാചകന്‍ മുഹമ്മദ് നബിയുടെ സ്മരണകൾ ഉയർത്തി ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് നബി ദിനം ആഘോഷിക്കുന്നു. ഹിജ്റ കലണ്ടർ പ്രകാരം റബ്ബിഉൽ അവ്വൽ മാസം പന്ത്രണ്ടിനാണ് പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം. ഇസ്ലാമിക കലാപരിപാടികളും പ്രത്യേക പ്രാർത്ഥനയും അടക്കമാണ് വിശ്വാസികള്‍ നബിദിനം ആഘോഷിക്കുന്നത്. പള്ളികളും മദ്രസകളും കേന്ദ്രീകരിച്ചുള്ള പരിപാടികളില്‍ അന്നദാനവും നടത്തപ്പെടുന്നു


എ ഡി 571 ല്‍ മക്കയില്‍ ജനിച്ച പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1497ആം ജന്മദിനമാണ് ഇന്ന്. നബിദിനം പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധിയാണ്. 27 നായിരുന്നു മുൻ നിശ്ചയിച്ചിരുന്ന പൊതു അവധി. എന്നാൽ സെപ്റ്റംബർ 28ന് പൊതു അവധി നൽകണമെന്ന് മുസ്ലിം സംഘടനകളുടെ ആവശ്യം കണക്കിലെടുത്ത് അവധി ഇന്നേക്ക് മാറ്റുകയായിരുന്നു. അതേസമയം നബി ദിന ആശംസകളുമായി നിരവധി പ്രമുഖരും രംഗത്ത് വന്നിട്ടുണ്ട്.