Pathanamthitta
മദ്യലഹരിയിൽ ഫ്ളാറ്റിന് തീയിട്ട് യുവാവ്, മാതാവ് പൊള്ളലേറ്റ നിലയിൽ

പത്തനംതിട്ട ഓമല്ലൂരിൽ മദ്യലഹരിയിൽ ഫ്ളാറ്റിന് തീയിട്ട് യുവാവ്. സംഭവത്തിൽ മാതാവിനെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. മാതാവ് ഓമന ജോസഫിനെയാണ് നിസാര പരുക്കുകളോടെ കണ്ടെത്തിയത്. മകനാണ് തീയിട്ടതെന്ന് മാതാവ് പറഞ്ഞു. സംഭവത്തിൽ മകൻ ജുബിനെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. ജുബിന്റെ മാതാവും പിതാവും താമസിക്കുന്ന ഫ്ലാറ്റിലാണ് തീയിട്ടത്. കൃത്യസമയത്ത് ഫയർഫോഴ്സ് എത്തി തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.