09 May 2024 Thursday

പാലക്കാട് 2 യുവാക്കളുടെ മൃതദേഹങ്ങൾ പാടത്ത് കുഴിച്ചിട്ട നിലയിൽ മൃതദേഹം കഴിഞ്ഞ ദിവസം കാണാതായ യുവാക്കളുടേതെന്ന് സംശയം

ckmnews

പാലക്കാട് 2 യുവാക്കളുടെ മൃതദേഹങ്ങൾ പാടത്ത് കുഴിച്ചിട്ട നിലയിൽ


മൃതദേഹം കഴിഞ്ഞ ദിവസം  കാണാതായ യുവാക്കളുടേതെന്ന് സംശയം


പാലക്കാട്∙ 2 യുവാക്കളുടെ മൃതദേഹം പാടത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി.പാലക്കാട് കൊടുമ്പ് പഞ്ചായത്തിലെ കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് ലക്ഷം വീട് കോളനിയിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. നാളെ തഹസിൽദാരുടെ സാന്നിധ്യത്തിലേ ഇവ പുറത്തെടുക്കൂ.മൃതദേഹങ്ങൾ ആരുടേതാണെന്നു പൊലീസ് സ്ഥിരീകരിക്കുന്നില്ല.


നേരത്തെ വെനേലി ഭാഗത്ത് അടിപിടിക്കേസുമായി ബന്ധപ്പെട്ട് 4 യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇവർ കരിങ്കരപ്പുള്ളിയിൽ ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്. ഇവരിൽ 2 പേരുടെ മൃതദേഹമാണ് കിട്ടിയതെന്നാണു സംശയം. മറ്റുള്ള രണ്ടു പേരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചപ്പോൾ ഇന്നു വൈകിട്ട് 5 മണിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രദേശം പൊലീസ് കാവലിലാണ്.