09 May 2024 Thursday

ഗോവയില്‍ വിനോദയാത്രപോയി തിരിച്ചെത്തിയ ബസില്‍ 50 കുപ്പി മദ്യം; പ്രിന്‍സിപ്പലടക്കം 4 പേര്‍ അറസ്റ്റില്‍

ckmnews

ഗോവയില്‍ വിനോദയാത്രപോയി തിരിച്ചെത്തിയ ബസില്‍ 50 കുപ്പി മദ്യം; പ്രിന്‍സിപ്പലടക്കം 4 പേര്‍ അറസ്റ്റില്‍


കൊച്ചി: ടി.ടി.സി. വിദ്യാർഥികളുമായി ഗോവയിൽ വിനോദയാത്രപോയി തിരികെവന്ന വാഹനത്തിൽ നിന്ന് മദ്യം പിടികൂടി എക്സൈസ് വകുപ്പ്. സ്ഥാപനത്തിന്റെ പ്രിൻസിപ്പലടക്കം നാല് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. ബസിന്റെ ഡ്രൈവർ, ക്ലീനർ, ടൂർ ഓപ്പറേറ്റർ, പ്രിൻസിപ്പൽ എന്നിവരാണ് അറസ്റ്റിലായത്


സ്റ്റേറ്റ് എക്സൈസ് കൺട്രോൾ റൂമിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അമ്പത് കുപ്പിയോളം (34 ലിറ്ററോളം) ഗോവൻ മദ്യം ബസിന്റെ ലഗേജ് അറയിൽ നിന്ന് പിടികൂടിയത്. ഡ്രൈവർ, ക്ലീനർ, ടൂർ ഓപ്പറേറ്റർ, പ്രിൻസിപ്പൽ എന്നിവരുടെ ബാഗുകളിലായി മദ്യം സൂക്ഷിച്ച നിലയിലായിരുന്നു.


കൊല്ലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള വിദ്യാർഥികളും അധ്യാപകരുമാണ് വിനോദയാത്ര പോയത്. സ്റ്റേറ്റ് എക്സൈസ് കൺട്രോൾ റൂമിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം. സജീവ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പാലാരിവട്ടം ഭാഗത്തുവെച്ച് ബസിൽ നിന്ന് മദ്യം പിടികൂടിയത്.