09 May 2024 Thursday

പാലക്കാട് പാലക്കയത്ത് രാത്രി മഴ ആശ്വാസം, കാഞ്ഞിരപുഴ ഡാമിലെ ഷട്ടറുകൾ 80 സെന്റിമീറ്റർ ഉയർത്തി

ckmnews

പാലക്കാട്: ഇന്നലെ ഉരുൾപൊട്ടലുണ്ടായ പാലക്കാട് പാലക്കയത്ത് രാത്രി മഴ മാറി നിന്നത് ആശ്വാസമായി. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് 2 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇറങ്ങി. കാഞ്ഞിരപുഴ ഡാമിലെ ജലനിരപ്പ് താഴ്ന്നിട്ടില്ല. മൂന്ന് ഷട്ടറുകൾ 80 സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. സാധാരണ നിലയിൽ ഷട്ടറുകൾ ഇത്രയും ഉയർത്താറില്ല. 


ഇന്നലെ കനത്ത മഴയാണ് ഈ മേഖലയിൽ പെയ്തത്. പാലക്കയത്ത് ഉരുൾപൊട്ടിയതിന് പിന്നാലെ ഡാമിലേക്ക് വെള്ളം കുതിച്ചെത്തുകയായിരുന്നു. സമീപത്തെ കടകളിലും മറ്റും വെള്ളം കയറിയത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. അതിരാവിലെ കടകളിലും വീടുകളിലും ശുചീകരണ പ്രവർത്തനം നടക്കുന്നുണ്ട്.