09 May 2024 Thursday

‌ഞാലിപ്പൂവന്‍ വാഴ കര്‍ഷകര്‍ക്കു നല്ലകാലം 100 കടന്ന് ഞാലിപ്പൂവൻ

ckmnews

ഞാലിപ്പൂവന്‍ വാഴ കര്‍ഷകര്‍ക്കു നല്ലകാലം. 70 -80 രൂപയില്‍നിന്ന് ഞാലിപ്പൂവന്‍ പഴംവില 110 രൂപയായി ഉയര്‍ന്നു. കര്‍ഷകര്‍ക്കു പച്ചക്കായക്ക് 80-85 രൂപ വരെ ലഭിക്കുന്നുണ്ട്.ഞാലിപ്പൂവനു വില വന്നതോടെ ഏത്തവാഴയില്‍നിന്ന് കര്‍ഷകര്‍ ഞാലിപ്പൂവനിലേക്കു ചുവടുമാറ്റുകയാണ്. പ്രതികൂല കാലാവസ്ഥയും വാഴപ്പഴത്തിന്‍റെ ലഭ്യതക്കുറവുമാണ് വിലവര്‍ധനവിന് ഇടയാക്കിയത്. ഓണം വിപണി കഴഞ്ഞതോടെ വാഴക്കുല കിട്ടാനില്ലാതായി. കുറുപ്പന്തറ, മരങ്ങാട്ടുപിള്ളി, കൂരോപ്പട, പാമ്ബാടി, മീനടം, കറുകച്ചാല്‍, മണിമല, വാകത്താനം, എലിക്കുളം എന്നിവിടങ്ങളിലാണ് ഞാലിപ്പൂവന്‍ കൃഷി കൂടുതലുള്ളത്.

ഏത്തവാഴയേക്കാള്‍ പരിപാലന ചെലവും കീടശല്യവും കുറവാണെന്നതും ഞാലിപ്പൂവനോടുള്ള താത്പര്യം കൂടാന്‍ കാരണമായി.

ജലലഭ്യതയും കുറവു മതി. പഴത്തിന്‍റെ വില വര്‍ധിച്ചതോടെ ഞാലിപ്പൂവന്‍ വിത്തിനും വില കൂടി.