09 May 2024 Thursday

മല്ലു ട്രാവലറെ ‘കിക്’ ചുമതലകളിൽ നിന്ന് നീക്കി; ഷിയാസ് കരീമിനെയും മാറ്റിനിർത്തും

ckmnews


ലൈംഗികാരോപണം നേരിടുന്ന പശ്ചാത്തലത്തിൽ മല്ലു ട്രാവലർ എന്ന പേരിലറിയപ്പെടുന്ന വ്‌ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് കമ്മ്യൂണിറ്റിയുടെ (കിക്) എല്ലാ ചുമതലകളിൽ നിന്ന് നീക്കി. കമ്മ്യൂണിറ്റിയുടെ പ്രതിനിധികൾ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഷാക്കിര്‍ സുബ്ഹാൻ കമ്മ്യൂണിറ്റിയുടെ വൈസ് പ്രസിഡന്റായിരുന്നു. ആ ചുമതലയിൽനിന്ന് അദ്ദേഹത്തെ നീക്കി. കമ്മ്യൂണിറ്റിക്കുള്ളിലെ ആഭ്യന്തര സെൽ നടത്തിയ അന്വേഷണത്തില് പിന്നാലെയാണ് ചുമതലകളിൽ നിന്ന് നീക്കിയുള്ള നടപടി. പരാതി സത്യമെന്ന് തെളിഞ്ഞാൽ നിയമനടപടിയിലേക്ക് കടക്കുമെന്നും വ്യാജമാണെന്ന് തെളിഞ്ഞാൽ നിയമനടപടിക്കായി ഒപ്പമുണ്ടാകുമെന്നും കമ്മ്യൂണിറ്റി അറിയിച്ചു.

മറ്റൊരു പീഡനാരോപണം നേരിട്ട ഷിയാസ് കരീമിനെയും മാറ്റി നിർത്താനാണ് തീരുമാനം. നിലവിൽ ഷിയാസ് കമ്മ്യൂണിറ്റിയിൽ അംഗമല്ല. എന്നാൽ സെലിബ്രിറ്റിയെന്ന നിലയിൽ കമ്മ്യൂണിറ്റിയുടെ ഒരു പരുപാടിയിലും ഷിയാസിനെ ഇനി പങ്കെടുപ്പിക്കേണ്ട എന്നാണ് തീരുമാനം.

സൗദി അറേബ്യന്‍ യുവതിയാണ് മല്ലു ട്രാവലറിനെതിരെ പീഡന പരാതിയുമായി രംഗത്തെത്തിയത്. ഇന്‍റര്‍വ്യു ചെയ്യാനെത്തിയ സമയത്ത് അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. പരാതിയെത്തുടര്‍ന്ന് ഷക്കിർ സുബാനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു