09 May 2024 Thursday

25 കോടിയുടെ ഭാഗ്യവാന്‍ കാണാമറയത്ത് തന്നെ:ടിക്കറ്റ് വിറ്റത് വാളയാറിലെ ബാവ ഏജൻസിയുടെ കടയിൽ തമിഴ്‌നാട് സ്വദേശിയായ നടരാജന്‍ എന്നയാള്‍ക്കാണ് ലോട്ടറി വിറ്റതെന്ന് വില്‍പ്പനക്കാരന്‍

ckmnews

25 കോടിയുടെ ഭാഗ്യവാന്‍ കാണാമറയത്ത് തന്നെ:ടിക്കറ്റ് വിറ്റത് വാളയാറിലെ ബാവ ഏജൻസിയുടെ കടയിൽ


തമിഴ്‌നാട് സ്വദേശിയായ നടരാജന്‍ എന്നയാള്‍ക്കാണ് ലോട്ടറി വിറ്റതെന്ന് വില്‍പ്പനക്കാരന്‍ 


കേരളക്കര കാത്തിരുന്ന 25 കോടിയുടെ ഭാഗ്യവാനെ പ്രഖ്യാപിച്ചു. TE 230662 എന്ന നമ്പറിനാണ് ഇത്തവണത്തെ ഓണം ബമ്പര്‍ അടിച്ചത്.കോഴിക്കോട് ബാവ ലോട്ടറി ഏജന്‍സി പാലക്കാട് വിറ്റ ടിക്കറ്റാണ് 25 കോടിയുടെ ഭാഗ്യസമ്മാനം അടിച്ചിരിക്കുന്നത്. ബാവ ഏജന്‍സിയുടെ വാളയാറിലെ കടയില്‍ നിന്നാണ് ലോട്ടറി വിറ്റ് പോയത്. തമിഴ്‌നാട് സ്വദേശിയായ നടരാജന്‍ എന്നയാള്‍ക്കാണ് ലോട്ടറി വിറ്റത് എന്നാണ് വില്‍പ്പനക്കാരന്‍ നല്‍കുന്ന വിവരം. ഇയാളുടെ സ്ഥലം ഏതാണെന്ന് അറിയില്ല.


നടരാജന്‍ വാങ്ങിയ പത്ത് ടിക്കറ്റുകളില്‍ ഒന്നിനാണ് ബമ്പര്‍ അടിച്ചിരിക്കുന്നത്. നാല് ദിവസം മുന്‍പാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റ് പോയത്. വാളയാറില്‍ നിന്ന് തമിഴ്‌നാട് സ്വദേശികള്‍ ലോട്ടറി എടുക്കുന്നത് പതിവാണ്.അത്തരത്തില്‍ വാളയാറില്‍ വന്ന് ലോട്ടറി എടുത്ത ആള്‍ക്കാണോ ഒന്നാംസമ്മാനം അടിച്ചതെന്നാണ് സംശയം. ഭാഗ്യശാലി എന്തായാലും പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് കേരളം.