09 May 2024 Thursday

ആരാകും കോടീശ്വരന്‍; ഓണം ബമ്പര്‍ നറുക്കെടുപ്പ് നാളെ; വിറ്റു പോയത് 71 ലക്ഷത്തിലേറേ ലോട്ടറി

ckmnews



ഓണം ബമ്പറിന്റെ 25 കോടിയുടെ ഭാഗ്യശാലി ആരെന്നറിയാന്‍ ഇനി ഒരു ദിനം മാത്രം. നാളെ തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് നടക്കും. സര്‍വകാല റെക്കോര്‍ഡുകള്‍ മറികടന്നാണ് ഇത്തവണത്തെ ലോട്ടറി വില്‍പന നടന്നിരിക്കുന്നത്. കഴിഞ്ഞവര്‍ഷം 67.5 ലക്ഷം ലോട്ടറികള്‍ അച്ചടിച്ചപ്പോള്‍ 66.5ലക്ഷം ലോട്ടറികളാണ് വിറ്റുപോയിരുന്നത്. ഇത്തവണ 80 ലക്ഷം ലോട്ടറിയാണ് നാലു ഘട്ടങ്ങളിലായി ഭാഗ്യക്കുറി വകുപ്പ് അച്ചടിച്ചത്. ഇതില്‍ ഇതുവരെ 71 ലക്ഷത്തോളം ലോട്ടറി വിറ്റുപ്പോയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.


ലോട്ടറി വില്‍പന ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ഇനിയും വാങ്ങാന്‍ ആളുമെത്തുമാണ് ലോട്ടറി വകുപ്പ് കരുതുന്നത്. വലിയ വില്‍പനയാണ് നടക്കുന്നതാണെന്നും ഒരുപാട് സമ്മാനം ഉള്ളത് കൊണ്ട് ആളുകള്‍ ലോട്ടറി എടുക്കാന്‍ എത്തുന്നുണ്ടെന്ന് ലോട്ടറി വില്‍പനക്കാര്‍ പറയുന്നു. ഇത്തവണ ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപയാണ്. 500 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇക്കുറി 5,34,670 പേരെയാണ് ഓണം ബമ്പറിന്റെ വിവിധ സമ്മാനങ്ങള്‍ കാത്തിരിക്കുന്നത്.