09 May 2024 Thursday

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം; വിചാരണ ഒക്ടോബർ 4 മുതൽ

ckmnews



ആലുവയിൽ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ ഉടൻ ആരംഭിക്കും. കേസിൽ ഒക്ടോബർ 4 മുതൽ 18 വരെ വിചാരണ നടക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ മോഹൻരാജ് അറിയിച്ചു.കേസിൽ ഇന്ന് സമർപ്പിച്ച കുറ്റപത്രത്തിൽ 376 A വകുപ്പ് കോടതി ഒഴിവാക്കി. പകരം ബലാത്സംഗത്തിനുശേഷം കൊലപാതകം നടത്തി എന്ന വകുപ്പ് കൂട്ടിച്ചേർത്തു. തുടർന്ന് വകുപ്പുകളിൽ മറ്റ് ആശയക്കുഴപ്പങ്ങൾ ഇല്ല എന്നും പബ്ലിക് പ്രോസിക്യൂട്ടർ മോഹൻരാജ് വ്യക്തമാക്കി. 99 സാക്ഷികളെയാണ് കേസിൽ വിസ്തരിക്കാനൊരുങ്ങുന്നത്. കേസിൽ ഇന്ന് കുറ്റപത്രം കോടതിയിൽ വായിച്ചുകേൾപ്പിച്ചു.