09 May 2024 Thursday

ശബരിമലയില്‍ പഴം, പച്ചക്കറി, കുപ്പിവെള്ളം വിതരണത്തിന്‌ അംഗീകൃത കരാറുകാര്‍ക്കു മാത്രം അവകാശം: ഹൈക്കോടതി

ckmnews


ശബരിമലയില്‍ പഴം, പച്ചക്കറി, കുപ്പിവെള്ളം എന്നിവയുടെ വിതരണാവകാശം അംഗീകൃത കരാറുകാര്‍ക്കു മാത്രമെന്നു ഹൈക്കോടതി.അനധികൃത വില്‍പ്പനക്കാരെ അനുവദിക്കരുതെന്നും ദേവസ്വംബോര്‍ഡ്‌ കരാര്‍ നല്‍കുന്നവര്‍ക്കു മാത്രമേ വില്‍പ്പന നടത്താന്‍ അവകാശമുള്ളൂവെന്നും കോടതി വ്യക്‌തമാക്കി. 

നിലവില്‍ ബോര്‍ഡിന്റെ അനുമതിയില്ലാത്തവരും വില്‍പ്പന നടത്തുന്നുണ്ട്‌. ബോര്‍ഡ്‌ ഇതു തടഞ്ഞതിനെ ചോദ്യം ചെയ്‌ത്‌ കച്ചവടക്കാരില്‍ ചിലരാണു കോടതിയെ സമീപിച്ചത്‌. തങ്ങള്‍ വര്‍ഷങ്ങളായി കച്ചവടം നടത്തിവരുന്നവരാണെന്നു ഹര്‍ജിക്കാര്‍ വാദിച്ചു. എന്നാല്‍ സന്നിധാനത്തുള്ള പല വില്‍പ്പനക്കാര്‍ക്കായിമൊത്തക്കച്ചവടക്കാരന്‍ സാധനങ്ങള്‍ എത്തിച്ചുനല്‍കുകയാണെന്നും ഇതുവഴി ഇവര്‍ വന്‍ലാഭം നേടുന്നുണ്ടെന്നും ദേവസ്വംബോര്‍ഡ്‌ ചൂണ്ടിക്കാട്ടി. ഭക്‌തരില്‍നിന്ന്‌ ഇവര്‍ കൂടിയ വില ഈടാക്കുന്നതായി പരാതിയുണ്ട്‌. ഈ സാഹചര്യത്തില്‍ ബോര്‍ഡ്‌ കരാര്‍ നല്‍കിയിട്ടുള്ളവര്‍ക്കു മാത്രം കച്ചവട അനുമതി നല്‍കണമെന്നു ബോര്‍ഡ്‌ ബോധിപ്പിച്ചു. ഈ വാദം അംഗീകരിച്ചാണ്‌ അനധികൃത കച്ചവടക്കാരെ വിലക്കിയുള്ള ഉത്തരവ്‌.