09 May 2024 Thursday

കോഴിക്കോട് ഒരാൾക്ക്കൂടി നിപ സ്ഥീരികരിച്ചു. ഇതോടെ സ്ഥിരീകരിക്കുന്ന ആറാമത്തെ നിപ പോസിറ്റീവ് കേസാണിത്

ckmnews


കോഴിക്കോട്:സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥരീകരിച്ചതായി ആരോഗ്യ വകുപ്പ്. 39 വയസുകാരനാണ് നിപ സ്ഥരീകരിച്ചത്. ഇയാൾ രോഗലക്ഷണത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.സംസ്ഥാനത്ത് സ്ഥിരീകരിക്കുന്ന ആറാമത്തെ നിപ പോസിറ്റീവ് കേസാണിത്. ഇതോടെ  നാല് പേരാണ് നിലവില്‍ ചികിത്സയിലുള്ളത്