09 May 2024 Thursday

1964ലെ ഭൂപതിവ് നിയമം ഭേദഗതി ചെയ്തു, നിയമസഭ ഏകകണ്ഠമായി പാസാക്കി

ckmnews



1964ലെ ഭൂപതിവ് നിയമത്തിൽ ഭേദഗതി. നിയമത്തിലെ നാലാം വകുപ്പിലാണ് പ്രധാനഭേദഗതി. പട്ടയ മാനദണ്ഡങ്ങളുടെ ലംഘനം ക്രമവൽക്കരിച്ചു നൽകാൻ നിയമത്തിലൂടെ ഇനി സർക്കാരിന് അധികാരം നൽകുന്നതാണ് ഭേദഗതി. കൃഷി, വീട് തുടങ്ങിയ ആവശ്യങ്ങൾക്ക് പതിച്ചു നൽകിയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഇതോടെ നിയമസാധുത ലഭിക്കും.


നിയമസഭ ഏകകണ്ഠമായാണ് ഭേദഗതി പാസാക്കി. ഇടുക്കി ജില്ലയിലാണ് നിയമ നിർമ്മാണം കൊണ്ട് പ്രയോജനം ലഭിക്കുക. പട്ടയ ഭൂമിയിലെ എല്ലാ നിയമവിരുദ്ധ നിർമ്മാണങ്ങളും ഇതിലൂടെ സാധൂകരിക്കപ്പെടും.

പട്ടയ ഭൂമിയിലെ റിസോർട്ട് നിർമ്മാണം, പാർട്ടി ഓഫീസ് നിർമ്മാണം, വാണിജ്യ മന്ദിരങ്ങൾ എല്ലാത്തിനും ആനുകൂല്യം ലഭിക്കും. നിയമത്തിന്‍റെ ഭാഗമായുള്ള ചട്ടം രൂപീകരിക്കുന്നതോടെയാകും സാധുത ലഭിക്കുക. ഇടുക്കിയിലെ കർഷകരെ ബാധിക്കുന്ന പ്രശ്നം പരിഹരിക്കാൻ കൊണ്ടുവന്ന നിയമ ഭേദഗതി നിയമസഭ ഏകകണ്ഠമായാണ് പാസാക്കിയത്.