09 May 2024 Thursday

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കേരളത്തിൽ അഞ്ച് ദിവസം കൂടി മഴ ലഭിക്കും

ckmnews


തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തിപ്പെട്ടതോടെ കേരളത്തിൽ അഞ്ച് ദിവസം കൂടി മഴ തുടരും. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് മഴക്ക് സാധ്യതയുള്ളത്. ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.


മലയോര മേഖലകളിൽ ശക്തമായ മഴ ലഭിച്ചേക്കും. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. എന്നാൽ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല.

ബംഗാൾ തീരത്ത് സ്ഥിതി ചെയ്യുന്ന ന്യൂനമർദം അടുത്ത രണ്ടുദിവസം ഒഡിഷ-ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കരുതുന്നത്. കേരള തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്