09 May 2024 Thursday

ബസിനുള്ളിൽ വെച്ച് വീട്ടമ്മയുടെ പണം മോഷ്ടിച്ചു; തമിഴ്‌നാട് സ്വദേശിനി അറസ്റ്റിൽ

ckmnews


എറണാകുളം:ബസിനുള്ളിൽ യാത്രക്കാരിയുടെ പണം മോഷ്ടിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. തമിഴ്‌നാട് സ്വദേശിനി പ്രിയ ആണ് അറസ്റ്റിലായത്. പള്ളിക്കര എറണാകുളം റൂട്ടിൽ ഓടുന്ന ബസിനുള്ളിലാണ് സംഭവം. അത്താണി സ്വദേശിനിയായ വീട്ടമ്മയുടെ ബാഗിൽ നിന്നുമാണ് പ്രിയ പണം മോഷ്ടിച്ചത്.


17,000 രൂപയാണ് പ്രതി വീട്ടമ്മയിൽ നിന്നും കൈക്കലാക്കിയത്. ഇതിന് പുറമേ മറ്റൊരു യാത്രക്കാരിയുടെ ബാഗിൽ നിന്നും 7,000 രൂപയും മോഷ്ടിച്ചു. സംഘം ചേർന്ന് കൈയ്യും മുഖവും അനക്കാൻ പറ്റാത്ത വിധത്തിൽ ലോക്ക് ചെയ്തതിന് ശേഷമാണ് മോഷണം നടത്തുന്നതെന്ന് പോലീസ് പറയുന്നു.


പണം നഷ്ടമായ വിവരം അറിഞ്ഞതോടെ വീട്ടമ്മ ബഹളം ഉണ്ടാക്കി. തുടർന്ന് ബസ് കാക്കനാട് ഐഎംകി ജംഗ്ഷനിൽ നിർത്തി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രിയയെ ബസ് യാത്രികർ പിടികൂടുകയായിരുന്നു