28 September 2023 Thursday

ഗൾഫിൽ നിന്നെത്തിയ യുവാവ് റോഡരികിൽ മരിച്ച നിലയിൽ;മൃതദേഹത്തിൽ രക്തപ്പാട്

ckmnews


കോഴിക്കോട്∙ വടകര കൈനാട്ടിമേൽ പാലത്തിനു സമീപം റോഡരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. താഴെ അങ്ങാടി സിക്ലോൺ ഷെൽട്ടറിനു സമീപം ചെറാക്കൂട്ടീന്റവിട ഫാസിൽ (39) ആണ് മരിച്ചത്. കുറച്ചു ദിവസം മുൻപാണ് ഫാസിൽ ഗൾഫിൽ നിന്ന് വന്നത്. മൃതദേഹത്തിൽ രക്തപ്പാടുകളുണ്ട്. ഷർമിനയാണ് ഫാസിലിന്റെ ഭാര്യ.