09 May 2024 Thursday

നിപ സംശയം; പ്രാഥമിക സമ്പർക്ക പട്ടികയിൽ 75 പേർ

ckmnews


കോഴിക്കോട് നിപ വൈറസ് ബാധയെ തുടർന്ന് മരിച്ചു എന്ന് സംശയിക്കുന്ന വ്യക്തിയുടെ പ്രാഥമിക സമ്പർക്ക പട്ടിക പുറത്ത്. 75 പേർ അടങ്ങുന്ന പ്രാഥമിക സമ്പർക്ക പട്ടികയാണ് പുറത്ത് വന്നിരിക്കുന്നത്. രോഗികളുമായി അടുത്ത സമ്പർക്കമുള്ളവരെ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റും. രോഗ ലക്ഷണമില്ലാത്തവരെ വീടുകളിലും ഐസൊലേഷനിൽ പാർപ്പിക്കാൻ നിർദ്ദേശം നൽകി.

ജില്ലയിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. നിപ നിയന്ത്രണങ്ങൾക്കായി 16 ടീമുകൾ രൂപീകരിച്ചു. ജില്ലയിൽ കൺട്രോൾ റൂം തുറക്കും, ആശുപത്രികളിലും ജാഗ്രത ശക്തമാക്കും. പൊതുജനം ജാഗ്രത പാലിക്കുക മുന്നൊരുക്കം മാത്രമാണ് നടക്കുന്നത്. കൂടാതെ ആശുപതികളിലെ അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

മരിച്ചയാളുടെ സംസ്കാരം പരിശോധന ഫലം വന്നത്തിന് ശേഷം മാത്രമായിരിക്കും നടക്കുക. നിലവിൽ നിപ ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നാല് പേരാണ് ചികിത്സയിലുള്ളത്. ഒരു കുട്ടി വെന്റിലേറ്ററിൽ ചികിത്സയിലുണ്ട്.