08 May 2024 Wednesday

മലപ്പുറം ജില്ലാ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് സമാപിച്ചു

ckmnews


മലപ്പുറം ജില്ലാ സബ് ജൂനിയർ,ജൂനിയർ,സീനിയർ, മാസ്റ്റേഴ്സ്,പുരുഷ - വനിതാ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് സമാപിച്ചു.സെപ്റ്റംബർ 8, 9 തിയ്യതികളിൽ അഴിഞ്ഞിലം പാറമ്മൽ എഎൽപി സ്കൂളിൽ വെച്ച് നടന്ന ചാമ്പ്യൻഷിപ്പ് മലപ്പുറം ജില്ല പവർ ലിഫ്റ്റിംഗ് പ്രസിഡന്റ്‌ ജയരാജൻ പടിക്കൽ ഉത്ഘാടനം ചെയ്തു.സെക്രട്ടറി സുധാകരൻ പി സ്വാഗതം പറഞ്ഞ പരിപാടിയിൽ ട്രഷറർ കെ വത്സല അധ്യക്ഷത വഹിച്ചു.കുറ്റിപ്പുറം സബ് ഇൻസ്‌പെക്ടർ വാസുണ്ണി കെവി,സ്പോർട്സ് കൗൺസിൽ കോച്ച് ഷൈലജ,കോയ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. സുമേഷ് നന്ദി പറഞ്ഞു.ഓവറോൾ ചാമ്പ്യൻഷിപ്പ് യൂണിവേഴ്സൽ ജിംനേഷ്യം പുളിക്കൽ നിലനിർത്തി.ജൂനിയർ വിഭാഗത്തിൽ അയേൺ ജംഗിൽ കൊണ്ടോട്ടി ജേതാക്കളായി.സബ് ജൂനിയർ വിഭാഗം ബി6  പെരിന്തൽമണ്ണ, സീനിയർ വിഭാഗം യൂണിവേഴ്സൽ പുളിക്കൽ ജിംനേഷ്യവും ചാമ്പ്യൻമാരായി. സീനിയർ സ്ട്രോങ്ങ്‌മാനായി നോബിൾ, ജൂനിയർ സ്ട്രോങ്ങ്മാനായി ഷാമിൻ, സബ് ജൂനിയർ സ്ട്രോങ്ങ്മാനായി അവിനാഷ്, ജൂനിയർ വിഭാഗം സ്ട്രോങ്ങ്‌ വുമൺ ആയി സെലസ്റ്റീന,സീനിയർ വുമൺ മാസ്റ്റേഴ്സിൽ ബിന്ദുവും, സബ് ജൂനിയർ വുമൺ വിഭാഗം ലിയ എന്നിവരും അർഹരായി.