09 May 2024 Thursday

മഴ തുടരുന്നു:സംസ്ഥാനത്ത് ആറു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ckmnews

മഴ തുടരുന്നു:സംസ്ഥാനത്ത് ആറു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


തിരുവനന്തപുരം:ചിലസ്ഥലങ്ങളിൽ ശക്തമായ മഴ തുടരാൻ സാധ്യതയുള്ളതിനാൽ ഞായറാഴ്ച ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ കാലാവസ്ഥാവകുപ്പ് മഞ്ഞജാഗ്രത മുന്നറിയിപ്പുനൽകി. തിങ്കളാഴ്ച മലപ്പുറം, ഇടുക്കി ജില്ലകൾക്കും മഞ്ഞ മുന്നറിയിപ്പാണ്. അതിനുശേഷം മഴ തത്കാലം കുറയാനാണ് സാധ്യത. എന്നാൽ, ഈ മാസം 15 മുതൽ 21 വരെ സാധാരണയിലും കൂടുതൽ മഴപെയ്യാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.