09 May 2024 Thursday

ചേര്‍ത്തലയില്‍ പന്തല്‍ പൊളിക്കുന്നതിനിടെ മൂന്ന് പേർ ഷോക്കേറ്റു മരിച്ചു

ckmnews


ആലപ്പുഴ: ചേർത്തല കണിച്ചുകുളങ്ങരയിൽ പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്നുമരണം.ബിഹാർ സ്വദേശികളായ ആദിത്യൻ, കാശിറാം, ബംഗാൾ സ്വദേശി ധനഞ്ജയൻ എന്നിവരാണ് മരിച്ചത്.തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിന് ഇട്ട പന്തൽ പൊളിക്കുന്നതിനിടെയാണ് അപകടം. കഴിഞ്ഞ ഞായറാഴ്ച നടന്ന ചടങ്ങിന് വേണ്ടി കെട്ടിയ പന്തൽ അഴിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. സമീപത്തെ ഹൈ ടെൻഷൻ ലെെനിൽ തട്ടിയതാണ് അപകടകാരണം.


അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ​ഗുരുതരമല്ല.