09 May 2024 Thursday

പുതുപ്പള്ളിയെ നയിക്കാന്‍ ചാണ്ടി ഉമ്മന്‍; സത്യപ്രതിജ്ഞ തിങ്കളാഴ്ച

ckmnews


പുതുപ്പള്ളി എംഎല്‍എയായി തിങ്കളാഴ്ച ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പത്തുമണിക്കാണ് സത്യപ്രതിജ്ഞ. 11 തീയതിയാണ് നിയമസഭ സമ്മേളിക്കുന്നത്. 37,719 വോട്ടുകള്‍ക്ക് ഭൂരിപക്ഷം നേടിയാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തുന്നത്. കന്നിയങ്കത്തില്‍ അഭിമാന വിജയത്തിലൂടെ ഈ നിയമസഭയിലെ ഏറ്റവും ഭൂരിപക്ഷമുള്ള യുഡിഎഫ് എംഎല്‍എ കൂടിയായി മാറിയിരിക്കുകയാണ് ചാണ്ടി ഉമ്മന്‍.

മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളില്‍ മീനടത്തും അയര്‍ക്കുന്നത്തും മാത്രമാണ് യുഡിഎഫ് ഭരണമുള്ളത്. കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം 9044 ആയി കുറഞ്ഞെങ്കിലും മണര്‍കാട് ഒഴികെ പഞ്ചായത്തുകളില്‍ യുഡിഎഫ് ലീഡ് നേടിയിരുന്നു. എന്നാല്‍ ഇത്തവണ എല്ലാ പഞ്ചായത്തുകളിലും യുഡിഎഫ് ലീഡ് നേടി.


ഇത് അപ്പയുടെ 13-ാം വിജയമെന്ന് ചാണ്ടി ഉമ്മന്‍. അപ്പയെ സ്നേഹിച്ച പുതുപ്പള്ളിക്കാരുടെ വിജയമാണ്. നിങ്ങള്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് ഞാന്‍ ഭംഗം വരുത്തില്ല.ജനങ്ങള്‍ അവരുടെ തീരുമാനം അറിയിച്ചു. വോട്ടര്‍മാരോടുള്ള നന്ദി അറിയിക്കുന്നുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു


ജനങ്ങളുടെ വിശ്വാസത്തിന് ഞാന്‍ ഒരിക്കലും ഭംഗം വരുത്തില്ല. അപ്പയുടെ വികസന തുടര്‍ച്ചയ്ക്ക് ഞാനും പുതുപ്പള്ളിക്കൊപ്പം ഉണ്ടാകും. വോട്ടു ചെയ്യാത്തവരും ചെയ്തവരും എനിക്ക് തുല്യരാണ്. പുതുപ്പള്ളിയുടെ വികസനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം. കൈയെത്തുന്ന ദൂരത്ത് ഞാന്‍ ഉണ്ടാകും. 53 വര്‍ഷക്കാലം വികസനവും കരുതലുമായി അപ്പ ഉണ്ടായിയുന്നു.താനും അതുപോലെ ഉണ്ടാകുമെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.