09 May 2024 Thursday

കല്‍ക്കരിയില്ല:രാജ്യം വീണ്ടും വൈദ്യുതി പ്രതിസന്ധിയിലേക്ക്

ckmnews



രാജ്യം വീണ്ടും വൈദ്യുതി പ്രതിസന്ധിയിലേക്ക്. ഉല്‍പാദനത്തിന് മതിയായ കല്‍ക്കരിയില്ലാത്തതാണ് പ്രധാന കാരണം.മധ്യ, വടക്കൻ സംസ്ഥാനങ്ങളില്‍ വൈദ്യുതിനിയന്ത്രണം പരോക്ഷമായി നടപ്പാക്കിത്തുടങ്ങി. ഇറക്കുമതി കല്‍ക്കരിയെ ആശ്രയിച്ച്‌ പ്രതിസന്ധി മറികടക്കാൻ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടങ്ങി. ആഭ്യന്തര കല്‍ക്കരിക്കൊപ്പം പുറത്തുനിന്ന് നാലുശതമാനം ഇറക്കുമതി ചെയ്യുന്നതുകൂടി ഉപയോഗിച്ച്‌ ഉല്‍പ്പാദനം നടത്താൻ കേന്ദ്ര ഊര്‍ജമന്ത്രാലയം നിലയങ്ങളോട് നിര്‍ദേശിച്ചു. 


ആഗസ്തില്‍ മിക്കദിവസവും രാജ്യത്തെ വൈദ്യുതി ഉപയോഗം 200 ജിഗാവാട്ടിന് മുകളിലായിരുന്നു. സെപ്തംബര്‍ ഒന്നിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഉപയോഗം രേഖപ്പെടുത്തി; 240 ജിഗാവാട്ട്. ദിവസേനയുള്ള ഉല്‍പ്പാദനത്തില്‍ രണ്ടുലക്ഷം ടണ്‍ കല്‍ക്കരിയുടെ കുറവുണ്ട്. 2022 ആഗസ്തിലേതുമായി താരതമ്യപ്പെടുത്തുമ്ബോള്‍ 21ശതമാനമാണ് ഉപയോഗത്തിലെ വര്‍ധന.