26 April 2024 Friday

വൈദ്യുതി വാഹനങ്ങൾക്ക് മൂന്ന് മാസത്തേക്ക് ചാർജിംഗ് സൗജന്യം

ckmnews

കേരളപ്പിറവി ദിനത്തിൽ കെഎസ്‌ഇബിയുടെ ആറ്‌ ഇ ചാർജിങ്‌ സ്‌റ്റേഷൻ സംസ്ഥാനത്ത്‌ പ്രവർത്തനം ആരംഭിക്കും. ആദ്യ മൂന്നുമാസം സൗജന്യമായി വാഹനങ്ങൾ ചാർജ്‌ ചെയ്യാനാകുമെന്ന് ബഹു. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈദ്യുതി വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനാണ് ഇത്‌.


തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ്‌ ചാർജിങ്‌ സ്‌റ്റേഷനുകൾ‌. ഒരേസമയം മൂന്ന്‌ വാഹനത്തിന്‌ ചാർജ്‌ ചെയ്യാം. ഉപയോക്താവിന്‌ സ്വയംചാർജ്‌ ചെയ്യാം. പണം ഓൺലൈനായി അടയ്‌ക്കാം. 56 സ്‌റ്റേഷൻകൂടി ഉടൻ നിർമിക്കും.