09 May 2024 Thursday

പാലക്കാട് മണ്ണാര്‍ക്കാട് 3 യുവതികള്‍ മുങ്ങി മരിച്ചു

ckmnews



പാലക്കാട്: ഓണം അവധി ആഘോഷിക്കാൻ ബന്ധുവീട്ടിൽ വിരുന്നെത്തിയവർ മുങ്ങിമരിച്ചു. മണ്ണാക്കാട് ഭീമനാടാണ് സംഭവം. റംഷീന (23) നാഷിദ (26) റിൻഷി (18) എന്നിവരാണ് മരിച്ചത്. ഭീമനാട് റിൻഷിയുടെ വീട്ടിലേക്കാണ് ബന്ധുക്കളും സഹോദരങ്ങളുമായ റംഷീനയും നാഷിദയും എത്തിയത്. ഇവർ പെരുങ്കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു. കുളിക്കുന്നതിനിടെ ഒരാൾ വെള്ളത്തിൽ മുങ്ങിത്താണു. ഇയാളെ രക്ഷിക്കാനായി മറ്റ് രണ്ട് പേരും വെള്ളത്തിലേക്ക് ചാടി. ഇതോടെ മൂന്ന് പേരും അപകടത്തിൽ പെട്ടു. വിവരം അറിഞ്ഞ് നാട്ടുകാരാണ് ഇവരെ വെള്ളത്തിൽ നിന്ന് കരയ്ക്ക് എത്തിച്ചത്. ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്ന് പേരും മരിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. മൃതദേഹങ്ങൾ പോസ്‌റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി സംസ്കരിക്കും.