09 May 2024 Thursday

പീഡിപ്പിച്ചെന്ന് വിദ്യാര്‍ഥിനികളുടെ വെളിപ്പെടുത്തല്‍; സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍

ckmnews

പീഡിപ്പിച്ചെന്ന് വിദ്യാര്‍ഥിനികളുടെ വെളിപ്പെടുത്തല്‍; സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍


കോട്ടയം: വിദ്യാർഥിനികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. ചങ്ങനാശ്ശേരി ചെത്തിപ്പുഴ തെങ്ങുംപറമ്പിൽ വീട്ടിൽ റ്റി.എസ്.സാലിഹിനെ (46) യാണ് അറസ്റ്റ് ചെയ്തത്.


കോട്ടയം ചെങ്ങളത്തുള്ള സ്കൂളിലെ അറബി അധ്യാപകനാണ് ഇയാൾ. കൗൺസിലിങ്ങിനിടെയാണ് കുട്ടികൾ വിവരം അധ്യാപകരോട് പറഞ്ഞത്. തുടർന്ന് ചൈൽഡ് ലൈന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കുമരകം പോലീസ് കേസെടുക്കുകയായിരുന്നു. മറ്റൊരു പെൺകുട്ടിയും തന്നെ പീഡിപ്പിച്ചെന്ന്കാട്ടി അധ്യാപകനെതിരേ പരാതി നൽകിയിട്ടുണ്ട്.