09 May 2024 Thursday

തിരുവനന്തപുരത്ത് നവവധുവിനെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി:വിവാഹം നടന്നത് രണ്ട് മാസം മുമ്പ്

ckmnews

തിരുവനന്തപുരത്ത് നവവധുവിനെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി:വിവാഹം നടന്നത് രണ്ട് മാസം മുമ്പ്


തിരുവനന്തപുരത്ത് നവവധുവിനെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.അരുവിക്കരയിലാണ് സംഭവം. ആറ്റിങ്ങല്‍ പൊയ്കമുക്ക് സ്വദേശിനി രേഷ്മ (23) ആണ് മരിച്ചത്. പുലര്‍ച്ചെ മൂന്നു മണിക്കാണ് സംഭവം.ആത്മഹത്യ ആണെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതില്‍ മനോവിഷമം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.