09 May 2024 Thursday

ലോഡ് ഷെഡ്ഡിംഗില്‍ തീരുമാനം ഇന്ന്; മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിക്കാഴ്ച നടത്തും

ckmnews

വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടെ നിരക്ക് വര്‍ധനയടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ മുഖ്യന്ത്രിയും വൈദ്യുതി മന്ത്രിയും ഇന്ന് കൂടിയാലോചന നടത്തും.അന്തിമ തീരുമാനം ഈ കൂടിക്കാഴ്ചയിലുണ്ടാകും. ലോഡ് ഷെഡ്ഡിംഗ് വേണോ എന്നതിലും മുഖ്യമന്ത്രി തീരുമാനമെടുക്കും. ലോഡ് ഷെഡിങ് ഒഴിവാക്കി കൂടുതല്‍ വൈദ്യുതി വാങ്ങണോ എന്നതിലും ഇതോടെ തീരുമാനമാകും. ദിവസേന ആയിരം മെഗാവാട്ടിന്റെ കുറവ് വരെയാണ് ഇപ്പോള്‍ നേരിടുന്നത്.


കഴിഞ്ഞ ദിവസം മന്ത്രി കെ കൃഷ്ണന്‍കുട്ടി വിളിച്ച അവലോകന യോഗത്തില്‍ പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കി ചെലവ് കുറഞ്ഞ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിരുന്നു. നേരത്തെ മുന്‍കൂര്‍ പണം നല്‍കി വൈദ്യുതി വാങ്ങിയത് ബോര്‍ഡിന് വലിയ ബാധ്യത ഉണ്ടാക്കിയിരുന്നു. ഹ്രസ്വകാല കരാറില്‍ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ബോര്‍ഡ് അടിയന്തിര ടെന്‍ഡര്‍വിളിച്ചിരുന്നു. അടുത്ത മഴക്കാലത്ത് തിരിച്ചു നല്‍കാമെന്ന വ്യവസ്ഥയിലായിരിക്കും വൈദ്യുതി വാങ്ങുക. ചട്ടം ലംഘിച്ചതിന് കരാര്‍ റദ്ദാക്കിയ കരാറുകാരില്‍ നിന്നും ഡിസംബര്‍ 31 വരെ വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷനും അനുമതി നല്‍കിയിട്ടുണ്ട്.