09 May 2024 Thursday

മരിച്ചയാൾ ബസിൽ വന്നിറങ്ങുന്നത് കണ്ട് അമ്പരന്ന് ശവസംസ്കാര ചടങ്ങുകളിൽ സജീവമായി പങ്കെടുത്തവർ എത്തിയത് മരിച്ച് അടക്കം ചെയ്ത എഴാം നാൾ; താൻ മരിച്ചത് അറിഞ്ഞത് നാട്ടിലെത്തിയപ്പോൾ

ckmnews

മരിച്ചയാൾ ബസിൽ വന്നിറങ്ങുന്നത് കണ്ട് അമ്പരന്ന് ശവസംസ്കാര ചടങ്ങുകളിൽ സജീവമായി പങ്കെടുത്തവർ


എത്തിയത് മരിച്ച് അടക്കം ചെയ്ത എഴാം നാൾ; താൻ മരിച്ചത് അറിഞ്ഞത് നാട്ടിലെത്തിയപ്പോൾ


മരിച്ച് അടക്കം ചെയ്തയാൾ ഒരാഴ്ച്ചക്ക് ശേഷം തിരിച്ചുവന്നു.ആലുവ ചുണങ്ങം വേലിയിലെ ആന്റണി ഔപ്പാടനാണ് ഏഴാംനാൾ സെമിത്തേരിയിൽ മരണാനന്തര ചടങ്ങുകൾ നടക്കുന്നതിനിടെ ഇതൊന്നുമറിയാതെ നാട്ടിലെത്തിയത്.അതേസമയം, സംഭവത്തിൽ പ്രതികരണവുമായി പൊലീസ് രംഗത്തെത്തി. ബന്ധുക്കൾ ആള് മാറി അടക്കം ചെയ്തതായി പൊലീസ്. ആന്റണി തിരിച്ചെത്തിയതോടെ പള്ളിയിൽ അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് മോർച്ചറിയിലേക്ക് മാറ്റുമെന്നും പൊലീസ്.ആന്റണി ബസിറങ്ങുന്നത് കണ്ട അയൽക്കാരനടക്കം കണ്ടു. ശവസംസ്കാര ചടങ്ങുകളിൽ സജീവമായി പങ്കെടുത്ത ഇയാളടക്കം ആദ്യം ഒന്നമ്പരന്നെങ്കിലും ഉടൻ ബന്ധുക്കളെ വിളിച്ച് ഉറപ്പ് വരുത്തി.നാട്ടിലെത്തിയപ്പോഴാണ് താൻ മരിച്ചെന്നും ഇന്ന് തന്റെ മരണാനന്തര ചടങ്ങിന്റെ ഏഴാമത്തെ ദിവസവും ആണെന്ന് ആന്റണി അറിഞ്ഞത്.ഓഗസ്റ്റ് പതിനാലിനാണ് ആന്റണി മരിച്ചതായി ബന്ധുക്കൾ സ്ഥിരീകരിച്ചത്. ഓഗസ്റ്റ് പതിമൂന്നിന് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തുവെച്ച് ശ്വാസതടസ്സം അനുഭവപ്പെട്ടയാളെ അങ്കമാലി പൊലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അടുത്ത ദിവസം ഇയാൾ മരണപ്പെട്ടു. മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ആന്റണിയുടേതാണെന്ന് ആദ്യം 'തിരിച്ചറിഞ്ഞത്' സഹോദരിയാണ്. ആന്റണിയുടെ തലയിലും കാലിലുമുള്ള മുറിവിന്റെ പാടുകൾ കണ്ടാണ് സഹോദരി തെറ്റിദ്ധരിച്ചത്.ഒറ്റക്ക് താമസിക്കുന്ന അവിവാഹിതനായ ആന്റണി ആലുവ മാർക്കറ്റിലും മൂവാറ്റുപുഴയിലും മറ്റും ചെറിയ ജോലികൾ ചെയ്ത് കടത്തിണ്ണയിൽ കിടന്നുറങ്ങിയാണ് ജീവിച്ചിരുന്നത്.അതേസമയം,മരണപ്പെട്ടത് കോട്ടയം സ്വദേശി രാമചന്ദ്രൻ എന്നയാൾ ആയിരിക്കാമെന്നാണ് ആന്റണി പറയുന്നത്.തന്റെ രൂപസാദൃശ്യമുള്ള രാമചന്ദ്രനെ ആന്റണി മുമ്പ് പരിചയപ്പെട്ടിരുന്നു.അലഞ്ഞ് നടക്കുന്ന ശീലക്കാരനായിരുന്നു രാമചന്ദ്രനും