09 May 2024 Thursday

ലോഡ്ഷെഡിംഗ് ഉടൻ ഉണ്ടാകില്ല: പ്രതിസന്ധി മറികടക്കാൻ കൂടുതൽ വൈദ്യുതി വാങ്ങും

ckmnews


സംസ്ഥാനത്ത് ലോഡ്ഷെഡിംഗ് ഉടൻ ഉണ്ടാകില്ല. പ്രതിസന്ധി മറികടക്കാൻ കൂടുതൽ വൈദ്യുതി വാങ്ങും. ജലവൈദ്യുത ഉത്പാദനം കുറച്ചേക്കും. ഹ്രസ്വകാല കരാറിന് വൈദ്യുതി ബോർഡിന്റെ നീക്കം. അതേസമയം കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങണമോയെന്ന് ചർച്ച ചെയ്യാൻ മന്ത്രി കെ കൃഷ്ണൻകുട്ടി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും.

കടുത്ത വൈദ്യുതി ക്ഷാമത്തിലേക്ക് നീങ്ങുന്നതിനാൽ ലോഡ്ഷെഡിംഗ് നടപ്പാക്കുന്നത് പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മഴയുടെ ലഭ്യത കൂടിയില്ലെങ്കില്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്നും കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. കേരളത്തിലെ ഡാമുകളില്‍ നിലവില്‍ വെള്ളമില്ലാത്ത സ്ഥിതിയാണ്. ഡാമുകളിൽ സംഭരണശേഷിയുടെ 37% മാത്രം വെള്ളമാണ് ബാക്കിയുള്ളത്.


മഴ കുറഞ്ഞത് വൈദ്യുതി ഉത്പാദത്തിന് വൻ തിരച്ചടിയായി. പുറത്ത് നിന്ന് അധിക വൈദ്യുതി വാങ്ങുന്നതിനുള്ള പദ്ധതി റദ്ദ് ചെയ്തതും പ്രതിസന്ധി വർധിപ്പിച്ചു. ആഭ്യന്തര വൈദ്യുത ഉത്പാദനം കുറഞ്ഞതിനാൽ പുറത്തുനിന്ന് ദിവസവും 10 കോടി രൂപക്ക് വൈദ്യുതി വാങ്ങുകയാണ്. വാങ്ങുന്ന വൈദ്യുതിയുടെ നിരക്ക് അനുസരിച്ച് വൈദ്യുതി നിരക്ക് ഉയരുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞിരുന്നു.