09 May 2024 Thursday

ഏഴാം ക്ലാസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു പത്തനംതിട്ടയിൽ രണ്ടാനച്ഛനെതിരെ പോക്‌സോ കേസ്

ckmnews

ഏഴാം ക്ലാസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു


 പത്തനംതിട്ടയിൽ രണ്ടാനച്ഛനെതിരെ പോക്‌സോ കേസ്


പത്തനംതിട്ട: ചിറ്റാറിൽ ഏഴാം ക്ലാസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച രണ്ടാനച്ഛനെതിരെ പോക്സോ കേസ്. പെൺകുട്ടിയെ രണ്ട് തവണ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കേസ്. പ്രതി നിലവിൽ വിദേശത്താണ്.

വിദേശത്തുനിന്ന് രണ്ടാനച്ഛൻ നാട്ടിലെത്തിയപ്പോൾ ഉപദ്രവിച്ചുവെന്നാണ് കുട്ടി മൊഴി നൽകിയിരിക്കുന്നത്. വീടിനുള്ളിൽ കിടപ്പുമുറിയിൽവെച്ച് പ്രതി തന്നെ ലൈഗികമായി ഉപദ്രവിച്ചുവെന്നും മൊഴിയിലുണ്ട്.


സ്കൂളിലെ അധ്യാപികയോടാണ് കുട്ടി വിവരം പറഞ്ഞത്. തുടർന്ന് കുട്ടിയുടെ വീട്ടിലെ സാഹചര്യം ചോദിച്ചുമനസ്സിലാക്കിയ അധ്യാപിക വിഷയം ചിറ്റാർ പോലീസിനെ അറിയിക്കുകയായിരുന്നു. പിന്നീട് കുട്ടിയുടെ അമ്മയുടെ സാന്നിധ്യത്തിൽ പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതിയെ വിദേശത്തുനിന്ന് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്