09 May 2024 Thursday

സംസ്ഥാനത്ത് വിലക്കയറ്റം കുറവ്, സപ്ലൈക്കോ വഴി അവശ്യ സാധനങ്ങള്‍ നല്‍കുന്നുണ്ട്; ഭക്ഷ്യമന്ത്രി

ckmnews

സംസ്ഥാനത്ത് വിലക്കയറ്റം കുറവെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍. പൊതു വിപണിയില്‍ സര്‍ക്കാര്‍ മികച്ച രീതിയില്‍ ഇടപെടുന്നുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.രാജ്യമെങ്ങുമുണ്ടായ വിലക്കയറ്റത്തിന്‍റെ പ്രതിഫലനം സ്വാഭാവികമായും കേരളത്തിലും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ സംസ്ഥാനത്ത് വിലക്കയറ്റം കുറവാണ്. ഇന്ത്യയില്‍ മറ്റൊരിടത്തും ഇതുപോലെ വിപണി ഇടപെടല്‍ നടക്കുന്നില്ല. 


സപ്ലൈക്കോ ഔട്ട്‌ലെറ്റി വഴി വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ 13 അവശ്യ സാധനങ്ങള്‍ നല്‍കുന്നുണ്ട്. സപ്ലൈക്കോ വഴിയുള്ള വിപണി ഇടപെടലിന് മാത്രം സര്‍ക്കാരിന് പ്രതിവര്‍ഷം 315 കോടി രൂപയുടെ ചെലവ് വരുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.