09 May 2024 Thursday

കുതിച്ച്‌ കയറി ഏലംവില

ckmnews



ഒറ്റ ദിവസംകൊണ്ട് ഏലത്തിന് കൂടിയത് 340 രൂപ. മൂന്ന് വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം ഏലം വില 2100 കടന്നത്തോടെ കര്‍ഷകര്‍ ആവേശത്തിലായി.ആഴ്ച്ച അവസാനത്തെ ശരാശരി വിലയായ 1812 എന്നതാണ് 2152 എന്നതിലേക്കെത്തിയത് .

.ഏലം വിളവെടുപ്പ് നടക്കുന്ന സമയമാണ് എന്നതാണ് കര്‍ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നത്. സാധാരണ ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള സമയത്ത് ലഭിക്കുന്നതിനേക്കാള്‍ മഴ കുറവ് മൂലം ഏലം ഉത്പ്പാദനത്തില്‍ ഗണ്യമായ തോതില്‍ കുറവുണ്ടായതാണ് ഏലം വില ഉയരാൻ പ്രധാന കാരണം. ഉത്തരേന്ത്യൻ ഡിമാന്റ് തുടരുന്നതും , ദീപാവലി ആവശ്യത്തിനുള്ള വാങ്ങല്‍ പൂര്‍ത്തിയാകാത്തതും ഉയര്‍ന്ന വിലയിലേയ്ക്ക് എത്താൻ കാരണമായിട്ടുണ്ട്.വില ഉയര്‍ന്നതോടെ തിരക്കിട്ട് വിളവെടുപ്പ് നടത്തുകയാണ് കര്‍ഷകര്‍.വില കൂടിയതിന്റെ പ്രയോജനം പരമാവധി ലഭിക്കാൻ ഏലത്തിന്റെ ഉത്പാദനത്തിലെ കുറവ്പരിഹരിക്കുന്നതിന് പ്രതിവിധികള്‍ തേടുകയാണ് കര്‍ഷകര്‍. ഏലത്തിന് ഉണ്ടാകുന്ന പൂക്കള്‍ വിരിഞ്ഞു കായ്കളാകുന്നതിന് മുൻപ് പൊഴിഞ്ഞു പോകുന്നതാണ് ഉത്പാദനക്കുറവിന് ഇടവരുത്തുന്നത്.

ഇതിനെ നേരിടാൻ ഏലം കൃഷിക്കാര്‍ വിവിധ മരുന്നുകള്‍ ചെടികളില്‍ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.

ഏലത്തിന് ഉത്പ്പാദനം കുറഞ്ഞതോടെ മുടക്കിയ പണത്തിന്റെ പകുതി പോലും തിരികെ ലഭിക്കാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്.എന്നാല്‍ അപ്രതീക്ഷിതമായി സ്വപ്നവിലയിലേക്ക് കുതിക്കുന്നതിനാല്‍ പ്രതിസന്ധികള്‍ ഒരളവ്വരെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.