09 May 2024 Thursday

ഓണത്തിന് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ തുക അനുവദിച്ച് ധനവകുപ്പ്;3200 രൂപ ലഭിക്കും

ckmnews

ഓണത്തിന് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ തുക അനുവദിച്ച് ധനവകുപ്പ്;3200 രൂപ ലഭിക്കും


തിരുവനന്തപുരം: ഓണം പ്രമാണിച്ച് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ നൽകുന്നതിനായി ധനവകുപ്പ് തുക അനുവദിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിന് വേണ്ടി 1550 കോടി രൂപയും ക്ഷേമനിധി പെൻഷൻ നൽകുന്നതിനായി 212 കോടി രൂപയും ഉൾപ്പെടെ 1762 കോടി രൂപയാണ് അനുവദിച്ചത്. 60 ലക്ഷത്തോളം പേർക്കാണ് 3200 രൂപ വീതം പെൻഷൻ ലഭിക്കുക. ഓ​ഗസ്റ്റ് രണ്ടാം വാരം ആരംഭിച്ച് ഓ​ഗസ്റ്റ് 23 ന് ഉള്ളിൽ പെൻഷൻ വിതരണം പൂർത്തിയാവും.

അതേസമയം , ആ​ഗസ്റ്റ് 18ാം തിയതി മുതൽ ഓണം ഫെയർ നടത്തുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ വ്യക്തമാക്കിയിട്ടുണ്ട്. ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിർത്താൻ ലക്ഷ്യം ഇട്ടാണ് ഓണം ഫെയർ നടത്തുന്നത്.