09 May 2024 Thursday

നഴ്‌സിന്റെ വേഷത്തിലെത്തി പ്രസവിച്ച് കിടന്ന യുവതിയെ കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവിന്റെ സുഹൃത്ത് പിടിയില്‍

ckmnews


പത്തനംതിട്ട പരുമലയില്‍ സ്വകാര്യ ആശുപത്രില്‍ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമം. പ്രസവിച്ച് കിടന്ന യുവതിക്ക് നേരെയാണ് വധശ്രമം ഉണ്ടായത്. നഴ്‌സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീ യുവതിയെ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.


യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കായംകുളം സ്വദേശി പിടിയിലായിട്ടുണ്ട്. ആശുപത്രിയില്‍ പ്രസവത്തിനെത്തിയ യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് പിടിയിലായ സ്ത്രീയെന്ന് പൊലീസ് പറഞ്ഞു. കായംകുളം പുല്ലുകുളങ്ങര സ്വദേശിനി അനുഷയാണ് പിടിയിലായത്.


കരിയിലകുളങ്ങര സ്വദേശിനിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇവര്‍ നാല് ദിവസം മുന്‍പാണ് ആശുപത്രിയില്‍ അഡ്മിറ്റായത്.