09 May 2024 Thursday

ഓണപ്പരീക്ഷ 16 മുതല്‍ 24വരെ; 25ന് സ്‌കൂള്‍ അടയ്ക്കും

ckmnews

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒന്നാം പാദവാര്‍ഷിക പരീക്ഷ 16 മുതല്‍ 24വരെ നടത്താന്‍ വിദ്യാഭ്യാസ ഗുണമേന്മാ സമിതി യോഗം സര്‍ക്കാരിന് ശുപാര്‍ശ ചെയ്തു.യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ 16നും എല്‍പി ക്ലാസുകളിലെ പരീക്ഷ 19നും ആരംഭിക്കും. 

വിദ്യാഭ്യാസ കലണ്ടറിലേക്കാള്‍ ഒരു ദിവസം മുന്നേ പരീക്ഷ തുടങ്ങുന്ന രീതിയിലാണ് ശുപാര്‍ശ. 19ന് പ്രധാന പിഎസ്സി പരീക്ഷയുള്ളതിനാലാണ് ഈ ക്രമീകരണം. പ്ലസ് വണ്‍ പ്രവേശന നടപടി അവസാനിച്ചിട്ടില്ലാത്തതിനാല്‍ ക്ലാസ് തലത്തില്‍ പരീക്ഷ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

25ന് ഓണാഘോഷത്തിനുശേഷം സ്‌കൂള്‍ അടയ്ക്കും. അവധിക്കുശേഷം സെപ്തംബര്‍ നാലിന് സ്‌കൂള്‍ തുറക്കും.