08 May 2024 Wednesday

രാഹുല്‍ ഗാന്ധി ആയുര്‍വേദ ചികിത്സക്കായി കോട്ടക്കല്‍ ആര്യ വൈദ്യശാലയിലെത്തി

ckmnews


കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഒരാഴ്ചത്തെ ആയുര്‍വേദ ചികിത്സക്കായി കോട്ടക്കല്‍ ആര്യ വൈദ്യശാലയിലെത്തി. ഉച്ചക്ക് 12 മണിയോടെയാണ് രാഹുല്‍ ഗാന്ധി ആശുപത്രിയിലെത്തിയത്. ഭാരത് ജോഡോ യാത്രയെ തുടര്‍ന്നുണ്ടായ മുട്ടുവേദന ചികിത്സക്കായിട്ടാണ് രാഹുല്‍ കോട്ടക്കലിലെത്തിയത്.

മാനേജിംങ് ട്രസ്റ്റി മാധവന്‍കുട്ടി വാര്യരുടെ മേല്‍നോട്ടത്തിലായിരിക്കും ചികിത്സ. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ട്.