09 May 2024 Thursday

അവസാന ‘ജനസമ്പർക്ക യാത്ര’: ഉമ്മൻ ചാണ്ടിയെ ഒരു നോക്കുകാണാൻ തടിച്ചുകൂടി ജനം

ckmnews


കോട്ടയം:സമാനതകളില്ലാത്ത ജനത്തിരക്കുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അന്ത്യയാത്ര. അവസാന ‘ജനസമ്പർക്ക യാത്ര’യ്ക്കായി പ്രിയ നേതാവ് ഒരുങ്ങിയപ്പോൾ വഴിയോരത്ത് ജനം കാത്തുനിന്നു, ഒരു വട്ടം കൂടി കണ്ട് ആ മുഖം ഹൃദയത്തിലുറപ്പിക്കാൻ. കണ്ണീരിൽ കാഴ്ച മങ്ങി ചിലർ, വാക്കുകൾ മുഴുമിക്കാനാകാതെ ചിലർ, വിതുമ്പിക്കരഞ്ഞ്, ഭൗതിക ശരീരം വഹിച്ച ബസിനു പിന്നാലെ ഓടി മറ്റു ചിലർ – വഴിനീളെ ഇത്തരം കാഴ്ചകളാണ് കണ്ടത്. നിവേദനം നൽകാനല്ല, കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി അർപ്പിക്കാനായി വിലാപയാത്രയിൽ പങ്കുചേരാനെത്തിയവരാണ് അവർ.