09 May 2024 Thursday

‘എന്റെ സ്‌കൂളില്‍ 4-ാം ക്ലാസ് വരെ ഹോംവര്‍ക്കില്ല; അച്ഛനേയും അമ്മയേയും നെഞ്ചോട് ചേര്‍ന്ന് കുട്ടികൾ സന്തോഷത്തോടെ ഉറങ്ങണം; കെ ബി ഗണേഷ് കുമാർ

ckmnews



കേരളത്തില്‍ ഒരു പുതിയ വിദ്യാഭ്യാസ പരിഷ്‌കാരം എന്റെ സ്‌കൂളില്‍ നിന്നും തുടങ്ങുകയാണെന്ന് നടനും എംഎല്‍എയുമായ ഗണേഷ് കുമാര്‍. താൻ മാനേജറായ സ്‌കൂളില്‍ എല്‍കെജി മുതല്‍ 4ാം ക്ലാസുവരെ ഹോംവര്‍ക്കുകളോ പുസ്തകം വീട്ടില്‍ കൊടുത്തയക്കുകയോ ഇല്ല എന്ന തീരുമാനം എടുത്തുവെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. അച്ഛന്റെയും അമ്മയുടെയും നെഞ്ചോട് ചേര്‍ന്ന് കുട്ടികൾ കെട്ടിപ്പിടിച്ച് സന്തോഷത്തോടെ ഉറങ്ങണം.രാവിലെ സ്‌കൂളില്‍ വരണം എന്നും ഗണേഷ് കുമാര്‍ പറയുന്നു.


സ്‌കൂളില്‍ പഠിപ്പിക്കും, ഹോം വര്‍ക്ക് ഇല്ല, പുസ്തകം വീട്ടില്‍ കൊടുത്ത് വിടുന്നത് അവസാനിപ്പിക്കണം. അച്ഛന്റേയും അമ്മയുടേയും വാത്സല്യം ഏറ്റുവാങ്ങാന്‍ കുഞ്ഞുങ്ങള്‍ക്ക് കഴിയാതെ പോകുമ്പോഴാണ് അവര്‍ക്ക് മാതാപിതാക്കളെ വൃദ്ധസദനങ്ങളില്‍ തള്ളേണ്ടി വരുന്നത്. അതില്ലാതിരിക്കാനാണ് താന്‍ ഈ പരിഷ്‌കാരം കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.