09 May 2024 Thursday

ഇന്ന് മകളുടെ വിവാഹം; ആലപ്പുഴയില്‍ അച്ഛൻ തീകൊളുത്തി മരിച്ചു

ckmnews


ആലപ്പുഴ : ആലപ്പുഴ കഞ്ഞിക്കുഴിയിൽ മകളുടെ വിവാഹ ദിവസം അച്ഛൻ തീകൊളുത്തി മരിച്ചു. കഞ്ഞിക്കുഴി കൂറ്റുവേലിയിലാണ് സംഭവം. നമ്പുകണ്ടത്തില്‍ സുരേന്ദ്രന്‍ (54) ആണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് സുരേന്ദ്രന്റെ മകളുടെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് സുരേന്ദ്രന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തത്.

മക്കള്‍ക്കൊപ്പം കഴിയാതെ അമ്മയ്‌ക്കൊപ്പം മാറി താമസിച്ച് വരികയായിരുന്നു.ഇന്ന് രാവിലെ 9 മണിയോടെയാണ് സുരേന്ദ്രൻ വീടിനുള്ളിൽ വച്ച് തീ കൊളുത്തിയത്.വീട് ഭാഗികമായി കത്തി.

മക്കള്‍ക്കൊപ്പം കഴിയാതെ സുരേന്ദ്രന്‍ അമ്മയ്ക്കൊപ്പം മാറി താമസിച്ചു വരികയായിരുന്നു.

ഓട്ടോ ഡ്രൈവറായ സുരേന്ദ്രന്റെ ഭാര്യ നേരത്തെ മരിച്ചിരുന്നു.