09 May 2024 Thursday

പാലക്കാട് കുമരനല്ലൂരില്‍നിന്നുള്ള ഡ്രോണ്‍ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ckmnews


പാലക്കാട് കുമരനല്ലൂരില്‍നിന്നുള്ള ഡ്രോണ്‍ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. കുമരനെല്ലൂരിലെ വയലിന് നടുവിലുള്ള ജലാശയത്തിന്റെ ഡ്രോണ്‍ വീഡിയോയാണ് ഇന്‍സ്റ്റഗ്രാം റീല്‍സില്‍ ലൈക്കുകള്‍ വാരിക്കൂട്ടുന്നത്. എടപ്പാള്‍ സ്വദേശി സാബിത് മുണ്ടേക്കാടന്‍ പകര്‍ത്തിയ റീല്‍സ് വീഡിയോക്ക് ഇതുവരെ 12.6 മില്യണ്‍ വ്യൂസാണുള്ളത്. ഒരുമില്യണിലധികം ലൈക്കുകളും ലഭിച്ചു.


റീല്‍ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കം വീഡിയോ വൈറലായി. അഞ്ചുദിവസത്തിനിടെ 10 മില്യണിലധികം കാഴ്ചക്കാരുണ്ടായി. നിരവധിപേര്‍ റീല്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്. വീഡിയോ വൈറലായതോടെ ഒട്ടേറെപേരാണ് കുമരനല്ലൂരിലെ ഈ സ്ഥലം തേടിയെത്തുന്നത്. സുഹൃത്തായ സജ്ജാദിന്റെ വാട്സാപ്പ് സ്റ്റാറ്റസിലൂടെയാണ് കുമരനല്ലൂരിലെ വയലിന്റെ ചിത്രങ്ങള്‍ സാബിത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഇതോടെ മഴക്കാലച്ചിത്രങ്ങള്‍ പകര്‍ത്താനിറങ്ങിയ സാബിത് ഡ്രോണുമായി ഇവിടേക്ക് എത്തുകയായിരുന്നു